Posts

Class-A :: തുടർ ചിന്തകൾ

Image
  Class-A യിലെ കള്ളക്കളികൾ           ശബ്ദ സൗകുമാര്യം കാംക്ഷിക്കുന്ന ഒട്ടുമിക്കവർക്കും പ്രിയങ്കരമായ ഒന്നാണ് Class-A ആംപ്ലിഫയറുകൾ. കഴിഞ്ഞ നൂറ്റാണ്ടു മുതൽ ഇന്ന് വരെ ജനപ്രിയമായ ധാരാളം ഡിസൈനുകളും നമ്മൾ കണ്ടും കേട്ടും കഴിഞ്ഞു. JLH, Sugden, Zen, DoZ തുടങ്ങിയവയൊക്കെ ഹോബിയിസ്റ്റുകളുടെ മനം കവർന്ന ഡിസൈനുകളാണെന്ന് നിസ്സംശയം പറയാം.           Class-A താല്പര്യം തലയ്ക്കു പിടിച്ചിട്ടുണ്ടെങ്കിൽ തരക്കേടില്ലാത്ത ഒരു link കൂടി തരാം – https://jlhclassicdesigns.blogspot.com/2025/02/the-jlh-gateway-to-class-12.html . ഒരു പിടി class-A ആമ്പുകളുമായി “കസേര കളിക്കാൻ” തയാറായിക്കൊള്ളൂ.           ഇന്നത്തെ ചിന്താവിഷയം അതൊന്നുമല്ല – class-A യെക്കുറിച്ചു ഉയർന്നു വന്ന സംശയങ്ങൾ  ഇളക്കി വിട്ട പല പല ചോദ്യങ്ങളുടെയും ഒരു വിശകലനം ആണ് ഇന്നത്തെ താരം. ഹോബിയിസ്റ്റുകൾക്ക് അറിയാവുന്ന കാര്യമാണ് ആമ്പുകളെ തരം തിരിക്കുന്നത് അവയുടെ പ്രവർത്തനത്തിന്റെ ‘class’ ആണെന്നത്. Class-A, class-B, class-C, class-D (ഇന്ന് വളരെയധികം ജനസമ്മതി ആർജ്ജിച്ചു വ...

മയക്കുന്ന മഞ്ജുഭാഷിണികൾ

Image
" മയക്കുന്ന മഞ്ജുഭാഷിണികൾ " X-onken Speaker DIY പ്രിയ വായനക്കാരോട്, വായനാസുഖത്തിനും, chapter-wise reference ൻ്റെ സൗകര്യത്തിനുമായി X-onken speaker DIY build  പുതിയൊരു blog address ലേക്ക് മാറ്റിയിരിക്കുന്നു. ഒന്ന് മുതൽ എട്ടു വരെ പ്രത്യേക അധ്യായങ്ങളായി അവിടെ വായിക്കാം. പലരുടെയും ആവശ്യം പരിഗണിച്ചു കൂടിയാണ് ഈ മാറ്റം – സുദീർഘമായ ഒരു പോസ്റ്റ് അടിക്കടി refer ചെയ്യുന്നത് ക്ലേശകരമായിരുന്നു എന്നത് വളരെ ശരിയാണ്. ഈ മാറ്റങ്ങൾ നിങ്ങൾക്കേവർക്കും സൗകര്യപ്രദമായി എന്ന് കരുതട്ടെ. ദയവായി അങ്ങോട്ടേക്ക് പോയാലും : https://diy-spkr.blogspot.com/2024/09/blog-post.html ഇടതുവശത്തെ Archive click ചെയ്താൽ എല്ലാ അധ്യായങ്ങളും ലഭ്യമാവും. https://diy-spkr.blogspot.com/2024/09/ തുടർന്ന് വായിക്കുമല്ലോ. നന്ദി, നമസ്കാരം  * * * * * * * * * * * *

എന്തു കൊണ്ട് Class-A?

Image
     വളരെ സംഗതമായ ഒരു ചോദ്യം തന്നെ. പക്ഷെ വളരെ ലഘുവായ ചില ഉത്തരങ്ങളല്ലാതെ ഈ വിഷയത്തെ ആരും ആഴത്തിൽ പരിശോധിച്ചതായി എന്റെ അറിവിൽ പെട്ടിട്ടില്ല. Class-A ആമ്പുകളുടെ മാസ്മരിക വലയത്തിൽ പെട്ട് പോയവർക്കും അതിനെ “പെരുത്ത് ഇഷ്ടമാണെ”ന്നല്ലാതെ അതിനെക്കുറിച്ച് വ്യക്തമായ ഒരു “പിടിപാടുണ്ടെന്നു” തോന്നുന്നില്ല. എന്നാൽ അന്തമില്ലാത്ത “ചൂടൻ” ചർച്ചകൾക്ക് ഈ ചോദ്യം വിഷയീഭവിക്കുന്നു എന്നത് വാസ്തവമാണ്. (എവിടെ class-A ഉണ്ടോ, അവിടെ ചൂടും കാണും എന്നതാണല്ലോ സത്യം!) ശബ്ദസൗകുമാര്യത്തെ സ്നേഹിക്കുന്ന ഏതൊരാളും ഇഷ്ടപ്പെടുന്ന ഒന്നാണ് class-A ആമ്പുകൾ. Tube/valve ആയാലും, solid state ആയാലും audiophiles  ൻ്റെ  ഇടയിൽ ഒരു “universal appeal” ഉള്ളത് class-A ആമ്പുകൾക്കു തന്നെയെന്ന് പറയാം. ഇവരിൽ തന്നെ, എത്ര നന്നായാലും ഒരു solid state ആമ്പിനു ഒരിക്കലും ഒരു tube ആമ്പിനോട് കിടപിടിക്കാൻ ആവില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ഹോബിയിസ്റ്റുകളും ധാരാളമുണ്ട്. ഈ വിശ്വാസത്തിന്റെയും, തിരഞ്ഞെടുപ്പിലെ മുൻഗണനയുടെയും അടിസ്ഥാനം ഒരു പിടി കാരണങ്ങളാണ്. ക്രോസ്സോവർ കടമ്പ ലളിതമായ, അടിസ്ഥാനപരമായ, സത്യസന്ധമായ ഒന്നാമത്തെ മറുപടി, crosso...

FIDELITY – ലക്ഷ്യവും, മാർഗവും

Image
Fidelity-1 ... on a hi-fi cloud-9 ... ഫിഡെലിറ്റിയിലേക്ക്  എന്ത് ദൂരം …? ! ഇതൊരു ഉത്തരമില്ലാത്ത “കുസൃതി” ചോദ്യമായി (trick question) ധരിച്ചവർക്കു തെറ്റി – ചോദ്യമാണെങ്കിൽ ഉത്തരവുമുണ്ട്! അപ്പോൾ മറ്റൊരു ചോദ്യം ഉദിക്കുന്നു… ഇതൊരു ചോദ്യമാണോ? ലളിതമായ ഒരു ചോദ്യമാകാം…ഒരു പക്ഷെ, ചോദ്യം അല്ലാതെയുമാകാം, അതാണതിന്റെ ഒരു ഭാവം. എന്തിനും ഒരു അടിസ്ഥാന കാരണം വേണമല്ലോ, ഉച്ച പ്രാന്തിനും. ഒരു കാര്യത്തിൽ നമ്മളിൽ ഭൂരിഭാഗവും സഹോദരങ്ങളാണ് – നമ്മെ ഭ്രമിപ്പിക്കുന്ന, വഴി തെറ്റിക്കുന്ന, ബുദ്ധി ചിന്തയെ പണയം വെയ്പ്പിക്കുന്ന ഒന്നാണ് നമ്മുടെയൊക്കെ “ഓഡിയോ പ്രാന്ത്”. ഇതൊരു മരീചികയാണ്. കൈ എത്തിപ്പിടിച്ചു വരണമാല്യം അണിയിച്ചു സ്വന്തം ആക്കാമെന്നു കരുതുമ്പോഴേക്ക് അത് വീണ്ടും ദൂരത്തായി കഴിഞ്ഞു. ഇതാണ് fidelity എന്ന ഈ സുന്ദരിയുടെ മായാജാലം. (audiophiles/hobbyists 98 ശതമാനവും സുന്ദരന്മാരാണ് !!)  ഇന്നത്തെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക സാഹചര്യത്തിൽ എന്താണ് ഫിഡെലിറ്റി, എങ്ങനെ അതിലേക്കെത്താം എന്നൊക്കെയുള്ള ചിന്തകൾക്ക് (reflections) സാംഗത്യം ഉണ്ടെന്നു തോന്നുന്നു. ഗൃഹാന്തരീക്ഷത്തിലെ സംഗീത പുനരാവിഷ്കാരത്തെ സംബന്ധിച്ച...

Subscribe