Class-A ആംപ്ലിഫയറുകളുടെ മാസ്മരികത
Class-A ആംപ്ലിഫയറുകളുടെ വശ്യത ഒന്നു വേറെ തന്നെയാണ്. അതനുഭവിച്ചു തന്നെ അറിയണമെന്നാണ് എൻ്റെ പക്ഷം. എന്നാൽ മോഹിപ്പിക്കുന്ന പലതിനേയും പോലെ നമ്മെ പ്രതീക്ഷിക്കാത്ത പല “കുനഷ്ടുകളിലും” കൊണ്ട് ചാടിക്കാൻ അതിനുള്ള കഴിവും വേറിട്ടതു തന്നെ. സീതാദേവിയുടെ വാക്കു കേട്ടു സുവർണ മാരീച മാനിനു പിറകെ കുതിച്ച രാമനെപ്പോലെയോ, പെണ്ണിനെ സന്തോഷിപ്പിക്കാൻ സൗഗന്ധികപുഷ്പം തേടി ചാടിപ്പുറപ്പെട്ട ഭീമനെപ്പോലെയോ ഇറങ്ങിപ്പുറപ്പെട്ടാൽ അരിശത്തിനു ചാടിയ കിണറ്റിൽ നിന്ന് കരകേറാൻ വളരെ പണിപ്പെടേണ്ടി വരുമെന്നുറപ്പാണ്. അല്പം തയ്യാറെടുപ്പും, മുൻപേ പോയ മുതിർന്നവരുടെ അനുഭവ സമ്പത്തിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളുമുണ്ടെങ്കിൽ class-A യിലേക്കുള്ള യാത്രയും, ലക്ഷ്യ പ്രാപ്തിയും അതീവ ഹൃദ്യം തന്നെയായിരിക്കും എന്നാണെന്റെ പക്ഷം. വിവിധ ആംപ്ലിഫയർ ക്ലാസ്സുകളുടെ ഗുണഗണങ്ങൾ അല്ല ഇപ്പോൾ നമ്മുടെ വിഷയം – അവയൊക്കെ പഠിച്ചു / പരിഗണിച്ച ശേഷം ഒരു ആമ്പ് build ലേക്ക് കാലു വയ്ക്കുന്ന ഒരു തുടക്കക്കാരനു വേണ്ട കുറച്ചു സൂചകങ്ങൾ ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഈ കുറിപ്പ് പരിപൂർണ്ണമാണെന്നോ, കുറവറ്റതാണെന്നോ അവകാശപ്പെടുന്നില്ല. എന്നിരുന്നാലും ഒരു ഹോബിബിയിസ്റ...