Audio Musings
ഓഡിയോ ചിന്താ ശകലങ്ങൾ
പ്രിയ സുഹൃത്തുക്കളുടെ സ്‌നേഹപൂർണമായ persuasions ആണ് മലയാളത്തിലുള്ള ഈ Blog സാഹസത്തിനു ഇറങ്ങിപ്പുറപ്പെടാൻ എന്നെ ഉന്തി വിട്ടത്. വന്ദ്യ വയോധികനായ അജിത്കുമാർ സർ മുന്നിലും, തൊട്ടുപിന്നിലായി ദിലീപ് സാറും നിൽക്കുന്നു…എനിക്ക് മറ്റു വഴിയില്ല. ചുറ്റും എന്റെ വ്യക്തിഗത ഗ്രുപ്പിലെ ജോസ്, എബി, ഷിബു, രഞ്ജിത്, ബിജേഷ്, അജി എന്നീ ചെറുപ്പക്കാരും അണിനിരക്കുന്നു. സന്തോഷം!!
എല്ലാവര്ക്കും നമസ്കാരം!!
സംഭാഷണങ്ങളിലും , whatsapp ഗ്രുപ്പുകളിലും മറ്റും ഉയർന്നു വന്ന പല സംശയങ്ങളും, ചോദ്യങ്ങളും, ചർച്ചകളും, ഹോബിബിയിസ്റ്റുകൾക്കു ആവശ്യം വേണ്ട പല tips ഉം, guidelines ഉം പൊടിക്കൈകളും മറ്റുമാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്.
പോസ്റ്റ് ചെയ്യുന്ന വിവരങ്ങൾ തികച്ചും സംപൂർണമാണെന്നോ, കുറ്റമറ്റതാണെന്നോ ഒരു അവകാശവാദവും ഇല്ല തന്നെ. എന്റെ എളിയ അറിവിലും, അനുഭവത്തിലുമുള്ള കുറേക്കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നു എന്ന് മാത്രം. അതാർക്കെങ്കിലുമൊക്കെ ഉപകാരപ്രദമായെങ്കിൽ ഞാൻ കൃതാർത്ഥനായി.
Whatsapp ഒരു നല്ല കമ്മ്യൂണിക്കേഷൻ മാധ്യമം ആണ്. പക്ഷെ ഇൻഫർമേഷൻ വിന്യസിക്കാനും, അതിലേക്കു ആവശ്യാനുസരണം പോകാനും ഒട്ടും അനുയോജ്യമല്ല. ഈ വസ്തുതയാണ് whatsapp ൽ നിന്നും ഒരു ചുവടു മാറ്റത്തിന് എന്നെ പ്രേരിപ്പിച്ചതും. ബ്ലോഗ് ആകുമ്പോൾ പുതിയ additions / deletions/ editing ഇവയ്ക്കുള്ള സാധ്യതയുമുണ്ട്. വായനക്കാരന് updated ആയിട്ടുള്ള ഒരനുഭവവും അത് നൽകുന്നു. തിരക്കുള്ള ഹോബിയിസ്റ്റുകൾക്കു സൗകര്യമായി വായിച്ചു നോക്കാവുന്ന സംക്ഷിപ്ത വിവര / വിവരണങ്ങളാണ് ഇതിൽ. തെറ്റുകുറ്റങ്ങളും, മെച്ചപ്പെടുത്തലിനുള്ള നിർദ്ദേശങ്ങളും, ആവശ്യങ്ങളും സദയം പങ്കു വയ്ക്കുമല്ലോ.
Grate effort sir expecting more articles
ReplyDelete❤
ReplyDelete👍👍
ReplyDelete